ഓണക്കാലത്തെ പച്ചക്കറി വില നിയന്ത്രിക്കുന്നതിന് പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 4324 അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക്  കൃഷിഭവന്‍ ഒരുമുറം പച്ചക്കറി വിത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ഇ.ജലീല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍മാരായ ഷാഫി വളഞ്ഞപാറ, കെ.ജി ഗീത.ഫാത്തിമ ബീവി, സിഡിഎസ് ചേയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, ഉപസമിതി കണ്‍വീനര്‍ രമണി ഗോപാലന്‍, കൃഷി അസിസ്റ്റന്റ് വല്‍സന്‍ എന്നിവര്‍ പങ്കെടുത്തു.