കാസർഗോഡ്: ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് എല്‍.ബി.എസ് സെന്റര്‍ മുഖേന നടത്തുന്ന ഇംഗ്ലീഷ്, ലയാളം ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിമുക്ത ഭടന്മാര്‍, വിമുക്ത ഭടന്മാരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ ആഗസ്റ്റ് 20 നകം 04994 256860 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപെട്ട രേഖകളുമായി ഓഫിസില്‍ നേരിട്ട് എത്തി അപേക്ഷിക്കാനും അവസരമുണ്ടെന്ന് ജില്ലാസൈനിക ക്ഷേമ ആഫീസര്‍ അറിയിച്ചു.