മാനന്തവാടി ബ്ലോക്ക് പ്ലസ്സ് വണ്‍ തുല്യത ആറാം ബാച്ച് പഠിതാക്കള്‍ക്കുളള പഠപുസ്തക വിതരണവും, ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഉദ്ഘാടനവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വിദ്യാഭ്യസ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ക്ഷേമകാര്യ ചെയര്‍മാന്‍ ജോയ് സി ഷാജി, മെമ്പര്‍മാരായ ഇന്ദിര പ്രേമചന്ദ്രന്‍, രമ്യ നരേഷ് ,സല്‍മ മോയിന്‍ , ബി.എം വിമല, നോഡല്‍ പ്രേരക്മാരായ എ.മുരളിധരന്‍ , ലീല ഷാജന്‍ എന്നിവര്‍ സംസാരിച്ചു