കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള പെറ്റീഷനില്‍ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം.
പെറ്റീഷനില്‍ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തപാല്‍ മാര്‍ഗമോ, ഇ-മെയില്‍ (kserc@erckerala.org) മുഖേനയോ ആഗസ്റ്റ് ഒമ്പതിന് മുമ്പ് കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. പെറ്റീഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പെറ്റീഷനിലുള്ള പൊതു തെളിവെടുപ്പ് ഈ മാസം 11ന് വീഡിയോ കോണ്‍ഫറന്‍സില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കളും പൊതുജനങ്ങളും ഒമ്പതിന് മുമ്പ് ഫോണ്‍ നമ്പര്‍ സഹിതം kserc@erckerala.org എന്ന ഇമെയില്‍ വഴി സെക്രട്ടറിയെ അറിയിക്കണം. വീഡിയോ കോണ്‍ഫറന്‍സിനുള്ള സമയക്രമവും ലിങ്കും ഇ മെയില്‍ വഴി പൊതു തെളിവെടുപ്പിന് മുമ്പ് അറിയിക്കും.