2017-18, 2018-19 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയിച്ച കായിക താരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, ദേശീയ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ജേതാക്കളായ കേരള ടീമംഗങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് എന്നിവ 10ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ മന്ത്രി വി.അബ്ദുറഹ്‌മാന്‍ വിതരണം ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 15 കായികതാരങ്ങള്‍ക്കാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്. മറ്റ് കായികതാരങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് അതത് ജില്ലകളില്‍ വിതരണം ചെയ്യും.