വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിടെക്, എംടെക്, എംബിഎ, എംസിഎ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിവിഎസ് സി ആന്റ് എച്ച്, എംഫില്‍/ പിഎച്ച്ഡി, ബിആര്‍ക്ക്, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എംഎസ്‌സി ഇലക്ട്രോണിക്സ്, പോളിടെക്നിക് കമ്പ്യൂട്ടര്‍ കോഴ്സ് എന്നിവയില്‍ ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നേടിയവരും ഇ ഗ്രാന്റ്സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ലാപ്പ്ടോപ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്ക് സ്ഥാപന മേധാവികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.