ഇടുക്കി: കേരളത്തിലെ ഗവ. ഐ.ടി.ഐകളില്‍ ഓഗസ്റ്റില്‍ തുടങ്ങുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissionskerala.org, www.det.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (ഡി.റ്റി.പി.ഒ) (1 വര്‍ഷം) എന്നീ കോഴ്‌സുകളാണ് നിലവിലുള്ളത്. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധിയില്ല. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ഉം അപേക്ഷാഫീസ് ഐ.ടി.ഐകളില്‍ അടക്കേണ്ട അവസാന തീയതി ജൂലൈ മൂന്നും ആണ്. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികളില്‍ 50 ശതമാനം പേര്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 238038.
