ഓഗസ്റ്റ് 17 ന് ആരംഭിക്കുന്ന ജനകീയാസൂത്രണം രജതജൂബിലി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് തല ആഘോഷങ്ങളുടെ ഭാഗമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. വി.കെ ശ്രീകണ്ഠന് എം.പി, എം.എല്.എമാരായ ഷാഫി പറമ്പില്, എ. പ്രഭാകരന്, കെ.ശാന്തകുമാരി എന്നിവര് രക്ഷാധികാരികളും പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന് അധ്യക്ഷനും പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കണ്വീനറും ഭരണസമിതി അംഗങ്ങള്, പഞ്ചായത്ത് പ്രസിഡന്റുമാര്, മുന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്, നിര്വ്വഹണ ഉദ്യോഗസ്ഥര്, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര് അംഗങ്ങളായ 101 അംഗ സംഘാടക സമിതിയാണ് രൂപികരിച്ചത്.