ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ഗവ.വനിതാ ശിശു ആശുപത്രിയിൽ മുലയൂട്ടലിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്ക്കരണവും കിറ്റ് വിതരണവും ചെയ്തു. മാസ്ക്, സോപ്പ്, ടവ്വൽ, കൃത്യമായ മുലയൂട്ടൽ രീതികൾ വിവരിക്കുന്ന കാർഡ് എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ വിതരണം ചെയ്തു. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ് വി.ജി, മെഡിക്കൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ ചന്ദ്രൻ, ജില്ലാ മാസ് മീഡിയ ഓഫീസർ സന്തോഷ്കുമാർ, സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു എന്നിവർ പങ്കെടുത്തു.