പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം കോളനി പദ്ധതികളുടെ പുരോഗതി വിലയിരുത്തി. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തിലാണ് പദ്ധതി വിലയിരുത്തിയത്. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനായി.

നെല്ലിയാംകുന്ന് കോളനി, പുലക്കുഴി, മരുതാംപാറ കോളനി എന്നീ കോളനികളില്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ പുരോഗതിയാണ് വിലയിരുത്തിയത്. കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി വീട് റിപ്പയറിങ്, കുടിവെള്ള പദ്ധതി, നടപ്പാത, സൈഡ് ഭിത്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പദ്ധതി പ്രകാരം നെല്ലിയാംകുന്ന് കോളനിയില്‍ 99,92,065 ലക്ഷം രൂപയുടെയും മരുതാംപാറ കോളനിയില്‍ 41,56,344 ലക്ഷം രൂപയുടെയും പുലക്കുഴി കോളനിയില്‍ 82,39,161 ലക്ഷത്തിന്റെയും പ്രവൃത്തികളാണ് നടപ്പാക്കിവരുന്നത്. യോഗത്തില്‍ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ജി.പ്രഫുല്‍ദാസ്, കെ.സി അനിമോന്‍, കെ. ഗിരിജ എന്നിവര്‍ പങ്കെടുത്തു.