തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാർ നടത്തുന്ന 250 സേവന സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ സഹായ കേന്ദ്രം നടത്തുന്നതിനു കമ്പ്യൂട്ടർ ലാപ്ടോപ്പ്, പ്രിന്റർ, ഇന്റർനെറ്റ് എന്നി സൗകര്യങ്ങൾ ഉളളവരും താത്പര്യമുളളവരുമായ ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യരായ ഗുണഭോക്താക്കളെ മോട്ടോർ വാഹനവകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്. അപേക്ഷകൾ വെളളപേപ്പറിൽ തയാറാക്കി അഞ്ചു ദിവസത്തിനുളളിൽ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫിസർ, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 9495202368.