മികച്ച ക്ഷീരോല്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരത്തെത്തിയ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എൻ.എൻ. ശശി, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി ജോസഫ്, മിൽമ എം.ഡി ഡോ. പി. പുകഴേന്തി, കെ.എൽ ഡി. ബോർഡ് എം.ഡി ഡോ.ജോസ് ജെയിംസ് , കേരള ഫീഡ്സ് എം.ഡി ഡോ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നാടൻ പശുക്കളുടെ സംരക്ഷണം: വാണിജ്യാടിസ്ഥാനത്തിലുള്ള പാലുല്പാദനം, സംസ്കരണം, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണം എന്നിവയ്ക്കായി 68 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അനുഭാവപൂർവമായ നടപടി പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.