മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ടൈപ്പ്‌റൈറ്റിങ്, ഷോര്‍ട്ട്ഹാന്റ്, വേര്‍ഡ് പ്രോസസിങ് (ഇംഗ്ലീഷ് & മലയാളം), ഡി.റ്റി.പി (ഇംഗ്ലീഷ് & മലയാളം), ഡാറ്റാ എന്‍ട്രി, ഫോട്ടോഷോപ്പ്, ടാലി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് & പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ബിസിനസ് കമ്മ്യൂണിക്കേഷന്‍, അക്കൗണ്ടന്‍സി, സെക്രട്ടേറിയല്‍ പ്രാക്ടീസ്, തുടങ്ങിയ വിഷയങ്ങള്‍ ഈ കോഴ്‌സില്‍ ഉള്‍പ്പെടും.

ഇംഗ്ലീഷ് ഷോര്‍ട്ട്ഹാന്റും, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങും ഹയര്‍ഗ്രേഡിനും മലയാളം ഷോര്‍ട്ട്ഹാന്റും മലയാളം ടൈപ്പ്‌റൈറ്റിങും ലോവര്‍ ഗ്രേഡിനും ഇംഗ്ലീഷ് വേര്‍ഡ് പ്രോസസിങ് ഹയര്‍ ഗ്രേഡിനും തത്തുല്യമായി ഈ കോഴ്‌സ് അംഗീകരിച്ചിട്ടുണ്ട്. 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും 09.08.2021 മുതല്‍ www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസ് ആയി 50 രൂപയും സഹിതം മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെപ്തംബര്‍ ഒന്നിന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0483 -2761565.