പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി രജിസ്‌ട്രേഷനും ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും പ്രവൃത്തി പരിചയമില്ലാത്തവര്‍ക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനി തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആശുപത്രിയിലെ എച്ച്.ആര്‍ വിഭാഗത്തില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10 മുതല്‍ 12 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ നേരിട്ട് ഹാജരാകണം
