കേരള ഹൈക്കോടതിയിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയതികൾ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ തിയതികൾ ചുവടെ:

ആഗസ്റ്റ് 12 മുതൽ ഓൺലൈനായി അപേക്ഷ (സ്റ്റെപ്പ് -I & സ്റ്റെപ്പ്-II) സമർപ്പിച്ച ശേഷം ഫീസ് അടയ്ക്കാം. സ്റ്റെപ്പ് -I അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 18. സ്റ്റെപ്പ്-II അപേക്ഷ സമർപ്പിക്കേണ്ടതും ഓൺലൈനായി അപേക്ഷ ഫീസ് അടക്കേണ്ടതും ഓഫ് ലൈനായി ഫീസ് അടക്കേണ്ട ചെല്ലാൻ ഡൗൺലോഡ് ചെയ്യേണ്ടതുമായ അവസാന തിയതി ആഗസ്റ്റ് 25. 31 മുതൽ ഓഫ് ലൈനായി അപേക്ഷ ഫീസ് അടയ്ക്കാം. ഓഫ് ലൈനായി അപേക്ഷ ഫീസ് അടക്കേണ്ട അവസാന തിയതി സെപ്റ്റംബർ 17 ആണ്.