കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഐ.ടി. പ്രൊഫഷണല്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബിടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ആഗസ്റ്റ് 12ന് ഉച്ച 12ന് ഓണ്‍ലൈന്‍ ആയി നടക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ചിനകം podrdaksd2019@gmail.com എന്ന ഇമെയിലേക്ക് അപേക്ഷകള്‍ അയക്കണം. ഫോണ്‍ നമ്പര്‍: 04994 255944