ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,058 കിടക്കകളിൽ 1,256 എണ്ണം ഒഴിവുണ്ട്. 86 ഐ.സി.യു കിടക്കകളും 44 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 696 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 310 കിടക്കകൾ, 17 ഐ.സി.യു, 27 വെന്റിലേറ്റർ, 370 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 491 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 214 എണ്ണം ഒഴിവുണ്ട്. 68 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,777 കിടക്കകളിൽ 1,433 എണ്ണം ഒഴിവുണ്ട്.