കൊച്ചി: വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതരി, ദി ബ്ലൂ പോയിന്റ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുളള കുട്ടികള്‍, ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ച കുട്ടികള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഒന്ന്- യോഗ്യത സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ മൂന്ന്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 25,000 രൂപ. കേസ് വര്‍ക്കര്‍ രണ്ട് (വനിത 1, ജനറല്‍1), യോഗ്യത സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 22,000. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ അടിങ്ങിയ അപേക്ഷകള്‍ ആഗസ്റ്റ് 15 നകം kavalplus.ekm@gmail.com വിലാസത്തിലേക്ക് അയക്കുക. അപേക്ഷ അയക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഏത് ഒഴിവിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് പ്രത്യേകം പരാമര്‍ശിക്കണം.