തൃശ്ശൂർ: തീരദേശമേഖലയിലെ കോസ്റ്റൽ റെഗുലേഷൻ സോണുകളിലെ (സി.ആർ.സെഡ്) പാർപ്പിടങ്ങൾ ക്ക് നിർമാണ അനുമതി നൽകുന്നത് സംബന്ധിച്ച് തീരദേശപരിപാലന അതോറിറ്റിയുടെ യോഗം ചേർന്നു. ജില്ലയിലെ 28 ഗ്രാമപഞ്ചായത്തുകളും
മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കോസ്റ്റൽ റെഗുലേഷൻ സോണിൽ ഉൾപ്പെടുന്നത്. ഇവിടങ്ങളിൽ നിന്നായി കമ്മറ്റിയിൽ ആകെ ലഭിച്ച 154 അപേക്ഷകളിൽ 81 എണ്ണത്തിന് അനുമതി നൽകുകയും 24 എണ്ണം തള്ളുകയും ചെയ്തു. 41 അപേക്ഷകൾ പുനർ നിർണയത്തിനായി പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറും. 8 അപേക്ഷകൾ കേരള തീരദേശ പരിപാലന അതോറിറ്റിയിലേക്കും കൈമാറും. ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ എൻവയോൺമെൻ്റ് എഞ്ചിനീയർ കലയ്യരസൻ പെരിയസ്വാമി, ടൗൺ പ്ലാനർ കെ ആർ രാജീവ്, ഡി ഡി പി ജോസഫ് സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേഷൻ ഉദ്യോഗസ്ഥൻ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
