ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ് ക്യാമ്പയിനിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ കൂപ്പണുകള്‍ വാങ്ങി പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ. തലശ്ശേരി ബിഇഎംപി സ്‌കൂളിലെ 1981-86 ബാച്ചിലെ വിദ്യാര്‍ഥി കൂട്ടായ്മയായ ഹാര്‍ട്ട് ബീറ്റ്‌സാണ് കൂപ്പണുകള്‍ സ്വന്തമാക്കിയത്. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ എഡിഎം കെ കെ ദിവാകരനില്‍ നിന്നും കൂട്ടായ്മയുടെ ചെയര്‍മാനും തലശ്ശേരി ഡെപ്യൂട്ടി തഹസില്‍ദാറുമായ പ്രശാന്ത്കുമാര്‍ കൂപ്പണ്‍ ഏറ്റുവാങ്ങി. ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള അരക്കോടിയിലധികം രൂപയുടെ കൂപ്പണുകളാണ് ഇതിനകം വിതരണം ചെയ്തത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റുമായി 53 ലക്ഷം രൂപയുടെ കൂപ്പണുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ വി ഗിരീഷ് കുമാര്‍, പ്രൊജക്ട് ഓഫീസര്‍ ഐ കെ അജിത്കുമാര്‍, കൂട്ടായ്മ സെക്രട്ടറി അബ്ദുള്‍ റസാക്ക്, വൈസ് പ്രസിഡണ്ട് മുനീസ് അറയിലകത്ത് എന്നിവര്‍ പങ്കെടുത്തു.