സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി കേന്ദ്ര സര്ക്കാര് ആവിഷ്‌കരിച്ച ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില് ജില്ലയിലെ 75 കേന്ദ്രങ്ങളില് ഫിറ്റ് ഇന്ത്യ ഫ്രീഡം റണ് സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് സെപ്റ്റംബര് നാല് മുതല് ഒക്ടോബര് രണ്ട് വരെ് പരിപാടി സംഘടിപ്പിക്കും.
കൂടാതെ മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്ന ക്യാച്ച് ദ റെയ്ന് ക്യാംപെയ്ന് പഞ്ചായത്തുകളുടേയും യൂത്ത് ക്ലബ്ബുകളുടേയും സഹകരണത്തോടെ വ്യാപകമാക്കാന് ജില്ലാ കലക്ടര് മൃണ്മയി ജോഷിയുടെ അധ്യക്ഷതയില് ചേര്ന്ന നെഹ്‌റു യുവ കേന്ദ്ര ജില്ലാ തല ഉപദേശക സമിതി യോഗത്തില് തീരുമാനമായി. കോവിഡ് വ്യാപനത്തിന്റെ തോത് കുറയുമ്പോള് ഫിറ്റ് ഇന്ത്യ കായിക മത്സരങ്ങളും കലാസാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുവാനും യോഗത്തില് തീരുമാനിച്ചു.നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര് എം.അനില്കുമാര് പരിപാടികള് വിശദീകരിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസര് എലിയാമ്മ നൈനാന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമന്കുട്ടി, ദാരിദ്ര്യ ലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര് രാമന്കുട്ടി, ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സെക്രട്ടറി ആര്.ഗീത, യുവജനക്ഷേമ ബോര്ഡ് ജില്ലാ കോ-ഓര്ഡിനേറ്റര് എം.എസ് ശങ്കര്, എന്.എസ്.എസ് ജില്ലാ പ്രോഗ്രാം ഓഫീസര് മുഹമ്മദ് റഫീഖ്, സ്മിതി ഫീല്ഡ് പബ്ലിക്ക് ഓഫീസര്, പി.എ സന്തോഷ് കുമാര് മാസ് മീഡിയ ഓഫീസര് എന്നിവര് പങ്കെടുത്തു.