ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാർഡുകളിൽ നടത്തിയ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ നടപടികൾ പൂർത്തിയായി. പിറവം നഗരസഭ അഞ്ചാം വാർഡ് കരക്കോട് (സ്ത്രീ സംവരണം), മാറാടി ആറാം വാർഡ് നോർത്ത് മാറാടി ( പട്ടികജാതി), വേങ്ങൂർ 11-ാം വാർഡ് ചൂരത്തോട് (ജനറൽ), വാരപ്പെട്ടി 13-ാം വാർഡ് കോഴിപ്പിള്ളി (സ്ത്രീ) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. അതത് പഞ്ചായത്ത് / നഗരസഭാ ഓഫീസുകളിൽ വച്ചാണ് വോട്ടെണ്ണൽ നടത്തിയത്.

പിറവം നഗരസഭ അഞ്ചാം വാർഡ് കരക്കോട് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ സിനി ജോയി (യുഡിഎഫ്) 446 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ അഞ്ചു മനു 241 വോട്ടുകൾ നേടി.

മാറാടി ആറാം വാർഡ് നോർത്ത് മാറാടിയിൽ രതീഷ് ചങ്ങാലിമറ്റം (യുഡിഎഫ്) 351 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർഥിയായ ബിനിൽ തങ്കപ്പൻ (സ്വതന്ത്രൻ) 260 വോട്ടുകൾ നേടി.

വാരപ്പെട്ടി 13-ാം വാർഡ് കോഴിപ്പിള്ളിയിൽ ഷജി ബ്ലസി (യു ഡി എഫ് ) 576 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു. എതിർ സ്ഥാനാർഥിയായ റിനി ബിജു വട്ടപ്പറമ്പിൽ (സ്വതന്ത്രൻ) 362 വോട്ടുകൾ നേടി.

വേങ്ങൂർ 11-ാം വാർഡ് ചൂരത്തോട് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ പീറ്റർ പി വി (എൽഡിഎഫ്) 418 വോട്ടുകൾക്ക് വിജയം നേടി. എതിർ സ്ഥാനാർത്ഥി ലീന ജോയി (യുഡിഎഫ്) 399 വോട്ടുകൾ നേടി.