തിരൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. എന്‍.സി.എച്ച്.എം.സി.ടി/എ.ഐ.സി.ടി.ഇ അംഗീകൃത ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമ പ്രവൃത്തി പരിചയമുള്ളവരെയും ഇംഗ്ലീഷ്, ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെയുമാണ് നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസറ്റ് 24ന് രാവിലെ 10ന് തിരൂര്‍ ഏഴൂര്‍ റോഡിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2430802.
