ബിരുദധാരികളായ യുവജനതയ്ക്കായി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം തുടങ്ങുന്നു. സാമൂഹ്യ-പ്രാദേശിക വികസനകാര്യങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കി നവീന ആശയങ്ങള്‍ സ്വരൂപിക്കുകയാണ് ലക്ഷ്യം. ഭരണനിര്‍വഹണത്തില്‍ പുതിയകാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പുതുതലമുറയ്ക്ക് അവതരിപ്പാക്കാനും നേതൃപാടവം ആര്‍ജ്ജിക്കാനും വഴിയൊരുക്കുന്ന പരിശീലനമാണ് നല്‍കുക എന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണികള്‍ക്ക് യുവജനസമൂഹത്തെ നയിക്കാന്‍ അവസരം കിട്ടും. യുവജനതയും ജില്ലാഭരണകൂടവുമായുയുള്ള മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാനുമാകും. ജനകീയ വികസന പരിപാടികളുടെ ഭാഗവുമാകാം. നവീന ആശയരൂപീകരണം, ബോധവത്കരണ പരിപാടികള്‍, വിവിധ പദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തല്‍ എന്നിവയ്ക്കും കഴിവ് വിനിയോഗിക്കാം എന്ന് കോഴ്‌സ് കോഡിനേറ്ററായ അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ അറിയിച്ചു.
പ്രായപരിധി: 21 മുതല്‍ 32 വരെ. ആറു മാസം/ഒരു വര്‍ഷം എന്നിങ്ങനെ പ്രത്യേകം ബാച്ചുകളായാണ് പരിശീലനം. വ്യക്തിവിവരം ഉള്‍പ്പെടുത്തി രേഖകള്‍ സഹിതം ഓഗസ്റ്റ് 27 നകം dcinternshipkollam2021@gmail.com മെയില്‍ വഴി അപേക്ഷിക്കാം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ അഭിമുഖം നടത്തും.