കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2021 ആഗസ്റ്റ് 31 വരെ തൊടുപുഴ നഗരസഭയിലേക്ക് അടയ്ക്കുവാനുളള വസ്തു നികുതി (കെട്ടിട നികുതി) കുടിശിക ഒറ്റത്തവണയായി പൂര്‍ണ്ണമായും അടക്കുന്നവര്‍ക്കും പിഴപലിശയും വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നവര്‍ക്ക് ആഗസ്റ്റ് 31 വരെ പിഴയും പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു. ആകയാല്‍ ഈ അവസരം പൂര്‍ണ്ണമായും വിനിയോഗിച്ച് കെട്ടിടനികുതി കുടിശിക പൂര്‍ണ്ണമായും അടച്ച് തീര്‍ക്കുകയും ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുകയും ചെയ്തുകൊണ്ട് ജപ്തി, റവന്യൂ റിക്കവറി, മറ്റ് നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണ്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കെട്ടിട ഉടമകള്‍ക്ക് നഗരസഭയുടെ വെബ് സൈറ്റ് മുഖേനയോ അക്ഷയ സെന്റര്‍ മുഖേനയോ ഓണ്‍ലൈന്‍ പെയ്മെന്റ് സൗകര്യം ഉപയോഗിച്ച് നികുതി അടയ്ക്കാവുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.