കോവിഡ് മാനദണ്ഡങ്ങള് പാലിക്കാത്തതിനെ തുടര്ന്ന് ജില്ലയില് ഓഗസ്റ്റ് 11 ന് പോലീസ് നടത്തിയ പരിശോധനയില് 31 കേസ് രജിസ്റ്റര് ചെയ്തതായി സ്‌പെഷല് ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന് അറിയിച്ചു. ഇത്രയും കേസുകളിലായി 33 പേരെ അറസ്റ്റ് ചെയ്തു. 87 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില് കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള് രജിസ്റ്റര് ചെയ്തത്.
മാസ്‌ക് ധരിക്കാത്ത 309 പേര്ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില് ഇറങ്ങിയ 309 പേര്ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന് നോട്ടീസ് നല്കി വിട്ടയച്ചു.