ജില്ലയിലെ ഓപ്പണ് ടൂറിസ്റ്റ് കേന്ദ്രങ്ങള് ഓഗസ്റ്റ് 13) തുറക്കും. തിങ്കള് മുതല് ശനി വരെയാണ് പ്രവര്ത്തിക്കുക. ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിലുള്ള വാടിക-ശിലാ വാടിക ഉദ്യാനം, മലമ്പുഴ റോക്ക് ഗാര്ഡന്, കാഞ്ഞിരപ്പുഴ ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാര്ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്ഡ്രന്സ് പാര്ക്ക് എന്നിവയും ഡി.ടി.പി.സി.യുടെയും ജലസേചന വകുപ്പിന്റേയും കീഴിലുള്ള മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, മംഗലം ഡാം ഉദ്യാനം എന്നിവയും കോവിഡ് മാനദണ്ഡങ്ങള് പാലിച്ച്പ്രവര്ത്തിക്കും.
രണ്ടാഴ്ച മുന്പ് കോവിഡ് വാക്സിന് ആദ്യ ഡോസ് എടുത്തവര്, 72 മണിക്കൂര് മുന്പ് എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഉള്ളവര്, കുറഞ്ഞത് ഒരു മാസം മുന്പ് കോവിഡ് പോസിറ്റീവായിരുന്നിട്ട് നെഗറ്റീവായി റിസള്ട്ട് കൈവശം ഉള്ളവര് എന്നിവര്ക്ക് മാത്രമേ ഉദ്യാനങ്ങളില് പ്രവേശന അനുമതിയുള്ളൂ. രേഖകള് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് പരിശോധിച്ച ശേഷമാണ് ഉദ്യാനങ്ങളില് പ്രവേശിപ്പിക്കുക. എല്ലാ കേന്ദ്രങ്ങളിലും സന്ദര്ശകരുടെ താപനില പരിശോധിക്കാനുള്ള സംവിധാനവും സാനിറ്റൈസര് സൗകര്യവും ഒരുക്കിയിട്ടുണ്ട്.