കാസര്‍ഗോഡ് : ക്ഷീര വികസന വകുപ്പന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആഗസ്റ്റ് 16 മുതല്‍ 20 വരെ ഊര്‍ജ്ജിത ഓണക്കാല പാല്‍ ഗുണനിലവാര പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെന്ററും സംഘടിപ്പിക്കുന്നു. ഓണക്കാലത്ത് ജില്ലയിലെ പാല്‍ വിപണിയിലെത്തുന്ന പാല്‍ സാമ്പിളുകള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ജില്ലാ ലബോറട്ടറിയില്‍ പരിശോധിക്കും. പാലിലെ രാസഗുണനിലവാരത്തിനും അണുഗുണനിലവാരത്തിനും പുറമേ അഫ്‌ലാടോക്‌സിന്‍, മായമായും പ്രസര്‍വേറ്റീവായും ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ 15 പരിശോധനകള്‍ ഓരോ സാമ്പിളിലും നടത്തുന്നു. പാല് ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ പരിശോധനാ സംവിധാനം പ്രയോജനപ്പെടുത്താം. പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതും സുരക്ഷിതവുമല്ലാത്ത പാല്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കും. പാല്‍ പരിശോധിക്കാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ 200 മില്ലി പാലുമായി കാസര്‍കോട് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഓഫീസിലെത്തണം. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരിശോധന. അന്വേഷണങ്ങള്‍ക്ക് 9446060540.
