വയോജന ചൂഷണത്തിനെതിരായുള്ള ബോധവത്കരണ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടി എം വര്‍ഗീസ് മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനംചെയ്തു.
വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്,  കൊല്ലം എ.സി.പി സുരേഷ്‌കുമാര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അല്‍ഫോന്‍സ്. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സുധാകാന്ത് എന്നിവര്‍ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എസ്. രമാദേവി, കോര്‍പ്പറേഷന്‍  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗീതാകുമാരി, അഡ്വ.ഷീബ ആന്റണി, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം എന്‍.സി പിള്ള, കൊല്ലം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ് സബീനാബീഗം, സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്രഭാനു, ജില്ലാ പ്രൊബോഷന്‍ ഓഫീസര്‍ എന്‍. ഷണ്‍മുഖദാസ്, വൃദ്ധസദനം സൂപ്രണ്ട് എം. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി നടന്ന വിളംബരജാഥ കളക്‌ട്രേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.