കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലെ വീട്ടുവളപ്പില്‍ കുളത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി. ഇഞ്ചക്കാട്ട് കവലയില്‍ കണയങ്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യുവിന്റെ മീന്‍ കുളത്തിലെ ആസാം വാള മത്സ്യത്തിന്റെ വിളവെടുപ്പ് നടത്തിയത്. 200 രൂപ നിരക്കിലാണ് കര്‍ഷകന്‍ മത്സ്യങ്ങള്‍ വിറ്റത്. ഭാഗികമായി വിളവെടുപ്പാണ് നടത്തിയത്.

മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷ രഹിത മത്സ്യം പ്രാദേശികമായി ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ തുടക്കം മുതല്‍ വിളവെടുപ്പ് വരെയുള്ള കാലഘട്ടത്തില്‍ അക്വാകള്‍ച്ചര്‍ & പ്രൊമോട്ടറുടെയും ഫിഷറീസ് വകുപ്പിന്റെയും എല്ലാ സാങ്കേതിക സഹായങ്ങളും കര്‍ഷകന് ലഭ്യമാക്കിയിരുന്നു. മത്സ്യത്തിന് ആഹാരമായി 24-28% മാംസ്യമടങ്ങിയ ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തിരി തീറ്റയാണ് നല്‍കിയത്.