വണ്ടിപ്പെരിയാര്‍ സി എച്ച് സി യുടെ സേവനം തിങ്കളാഴ്ച മുതല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണിവരെയാക്കി. വാഴൂര്‍ സോമന്‍ എം എല്‍ എ യുടേയും ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തിലേതാണ് തീരുമാനം. ആശുപത്രിയിലെ ഒ പി സമയം രണ്ടുമണിവരെയായിരുന്നതാണ് വൈകുന്നേരം 6 മണി വരെ ആക്കി പുന:ക്രമീകരിച്ചത്. കൂടാതെ ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടറിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. നിലവിലെ ആശുപത്രി കെട്ടിടത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒ പി ഫാര്‍മസി ആരംഭിക്കാനും പുതിയ ഫാര്‍മസിസ്റ്റിനെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.