ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വീരമംഗലം ഉങ്ങുംത്തറയില്‍ നടന്ന പരിപാടി പി. മമ്മിക്കുട്ടി എം.എല്‍എ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ചെര്‍പ്പുളശ്ശേരി നഗരസഭ വൈസ്…
സാമൂഹ്യ വികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും പൊതുജനാരോഗ്യ രംഗത്ത് കേരളം സമാനതകളില്ലാത്ത വികസനക്കുതിപ്പാണ് നടത്തി വരുന്നതെന്നും തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ചാമക്കാല…
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 28 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ആരോഗ്യകേന്ദ്രവും 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച…
കാൻസർ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കാൻസർ സ്ക്രീനിംഗ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സികുട്ടി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.…
കല്‍പ്പറ്റ നഗരസഭയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: മെഡിക്കല്‍ ഓഫീസര്‍…
മാറുന്ന കാലത്ത് ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. സ്കൂൾ കാലത്തെ കായികക്ഷമതയുള്ള വിദ്യാർത്ഥിയായി സ്വയം വേദിയിൽ പരിചയപ്പെടുത്തിയാണ് മന്ത്രി ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞത്.…
പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആലോചിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഈ മാസം 23 മുതലാണ് ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നത്. പെരുനാട്…
എലഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയ്ക്കുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു. ആർദ്രം മിഷന്റെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെ 37.5 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗിച്ചാണ്…
നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം (ഏപ്രിൽ 7 ) വിപുലമായ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം എന്നിവയും മനുഷ്യൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്…
ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡിനുള്ള കെട്ടിട നിര്‍മാണത്തിന് ഒന്നേമുക്കാല്‍ കോടി രൂപ അനുവദിച്ചതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. 10 കിടക്കകള്‍ക്ക് സൗകര്യപ്രദമാവുന്ന രീതിയിലുള്ള പ്രീഫാബ്രിക്കേറ്റഡ് കെട്ടിടമാണ് നിര്‍മിക്കുന്നത്. ഡോക്ടേഴ്‌സ് റൂം, നഴ്‌സസ്…