ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡിനുള്ള കെട്ടിട നിര്‍മാണത്തിന് ഒന്നേമുക്കാല്‍ കോടി രൂപ അനുവദിച്ചതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. 10 കിടക്കകള്‍ക്ക് സൗകര്യപ്രദമാവുന്ന രീതിയിലുള്ള പ്രീഫാബ്രിക്കേറ്റഡ് കെട്ടിടമാണ് നിര്‍മിക്കുന്നത്. ഡോക്ടേഴ്‌സ് റൂം, നഴ്‌സസ് റൂം, വെയ്റ്റിങ് ഏരിയ, ടോയ്‌ലറ്റ് കോംപ്ലക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കും. കെട്ടിട നിര്‍മാണത്തിനുള്ള സൗകര്യങ്ങളും മറ്റും പരിശോധിക്കുന്നതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കിഫ്ബി യില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ആരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതരും മുന്‍കൈ എടുത്തിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി നൗഷാദലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.