വയനാട്: സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനത്തോടെ ജില്ലയിൽ ഏറ്റവുമധികം വാക്സിൻ കൊടുത്ത ഗ്രാമ പഞ്ചായത്തായി നെന്മേനി മാറി. 31,225 പേർക്ക് ഫസ്റ്റ് ഡോസും 10,057 പേർക്ക് സെക്കൻ്റ് ഡോസും നൽകി. 23 വാർഡുകളുള്ള പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രവും ചുള്ളിയോട് പ്രാഥമീക ആരോഗ്യ കേന്ദ്രവുമാണുള്ളത്. ഭരണ സമിതിക്കും ആരോഗ്യ വകുപ്പിനുമൊപ്പം ആർ ആർ ടി അംഗങ്ങൾ, കുടുംബശ്രീ, അക്ഷയ, ടീം മിഷൻ, ലയൺസ് ക്ലബ്ബുകൾ, ജെ സി ഐ,സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം പൂർത്തിയാക്കിയത്. വാർഡ് തലത്തിൽ ക്യാമ്പുകൾ, ട്രൈബൽ ക്യാമ്പുകൾ, മൊബൈൽ വാക്സിനേഷൻ എന്നിവ വഴിയാണ് വാക്സിൻ നൽകിയത്. രേഖകളില്ലാതെ താമസിക്കുന്നവർക്കായി പ്രത്യേക ഐ ഡി ഉണ്ടാക്കിയും വാക്സിൻ നൽകി. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ,വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ,സ്ഥിരം സമിതി അധ്യക്ഷരായ സുജാത ഹരിദാസ്,ജയ മുരളി, കെ വി ശശി, സെക്രട്ടറി എം വിനോദ് കുമാർ,മെഡിക്കൽ ഓഫീസർമാരായ ഡോ.കൃഷ്ണപ്രിയ, ഡോ.കെ സി ഗീത,ഹെൽത്ത് ഇൻസ്പെക്ടർമാരായ പി കെ ശിവപ്രകാശ്, കെ യു മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.
