കൊടികുത്തിമലയില്‍ നാളെ രാവിലെ (2021 ഓഗസ്റ്റ് 15) 8.30ന് നജീബ് കാന്തപുരം എം എല്‍ എ ദേശീയ പതാക ഉയര്‍ത്തും. ഇതോടൊപ്പം കൊടികുത്തിമല സഞ്ചാരികള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനവും നടക്കും. വനം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കൊടികുത്തിമല തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്.

ടൂറിസം കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നതിന്റെ മുന്നോടിയായി മലപ്പുറം ജില്ലാ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂണിറ്റ് ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി. കൊടുകുത്തി മലയിലേക്ക് പോകുന്ന റോഡും പരിസരങ്ങളും കാട് പിടിച്ച് കടക്കുന്നത് വെട്ടി തെളിയിക്കുകയും, വഴിയരികിലെ മരചില്ലകള്‍ വെട്ടി മാറ്റുകയും ചെയ്തിരുന്നു.