കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന ആറ് പഞ്ചായത്തുകളിലെ കെട്ടിടങ്ങള് ഡൊമിസിലിയറി കെയര് സെന്ററുകളായി പ്രവര്ത്തിക്കുന്നതിന് അനുമതി നല്കി ജില്ലാ കലക്ടര് മൃണ്മയി ജോഷി ഉത്തരവിട്ടു.
1. കാരാകുറിശ്ശി ഗ്രാമപഞ്ചായത്ത്- എസ്.സി പ്രീ-മെ്ട്രിക് ഹോസ്റ്റല് കെട്ടിടം
2. ചിറ്റൂര്– തത്തമംഗലം നഗരസഭ- ചിറ്റൂര് നെഹ്‌റൂ ഓഡിറ്റോറിയം
3. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്- പുതുപ്പരിയാരം പ്രീ-മെട്രിക് ഹോസ്റ്റല്
4. മുണ്ടൂര് ഗ്രാമപഞ്ചായത്ത് – മുണ്ടൂര് യുവക്ഷേത്ര കോളെജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റല് കെട്ടിടം
5. അനങ്ങനടി ഗ്രാമപഞ്ചായത്ത്- അനങ്ങനടി ഹയര്സെക്കന്ഡറി സ്‌കൂള്
6. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് -വടക്കഞ്ചേരി അയ്യങ്കാളി സ്മാരക കമ്മ്യൂണിറ്റി ഹാള്, ഒറക്കുന്നംകാട്.
പ്രസ്തുത ഡൊമിസിലിയറി കെയര് സെന്ററുകളുടെ പൂര്ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ / സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല് ഓഫീസര്മാര്ക്കാണ്. ഇവിടേക്ക് ആവശ്യമുള്ള നഴ്‌സിംഗ് സ്റ്റാഫിനെയും മറ്റ് ജീവനക്കാരെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നിയമിക്കണം. ഇവര്ക്ക് മെഡിക്കല് ഓഫീസര് പരിശീലനവും നല്കണം. കൂടാതെ ഡൊമിസിലിയറി കെയര് സെന്ററുകളില് പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗബാധിതര്ക്കുള്ള ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഏര്പ്പെടുത്താനും ജില്ലാ കലക്ടര് നിര്ദ്ദേശിച്ചു.