ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികത്തോടനുബന്ധിച്ച് ‘ഇന്ത്യ @ 75 ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായി ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷന് യൂണിറ്റ് ത്രിദിന ഓണ്ലൈന് സെമിനാര് സംഘടിപ്പിക്കുന്നു. പ്രധാന മന്ത്രി ഗ്രാമീണ റോഡ് പദ്ധതി(പി.എം.ജി.എസ്.വൈ) യെക്കുറിച്ചുള്ള പൊതുബോധവും പി.എം.ജി.എസ്.വൈ റോഡിന്റെ തിരഞ്ഞെടുപ്പ്, നിര്മ്മാണം, പരിപാലനം എന്നിവയെക്കുറിച്ചുള്ള ലഘു വിവരണവും നല്കുന്നതിനാണ് സെമിനാര് സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 16 ന് രാവിലെ 11 ന് വി.കെ ശ്രീകണ്ഠന് എം.പി സെമിനാര് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് അധ്യക്ഷയാവും. ‘അട്ടപ്പാടി മേഖലയിലെ പൊതുവികസനത്തില് പി.എം.ജി.എസ്.വൈ’, ‘പി.എം.ജിഎസ്.വൈ റോഡുകളുടെ നിര്മ്മാണവും ഗുണമേന്മയും’ എന്നീ വിഷയങ്ങളില് പ്രോഗ്രാം ഇംപ്ലിമെന്റേഷന് യൂണിറ്റ് സെമിനാര് അവതരിപ്പിക്കും. എം.എല്.എ മാരായ ഷാഫി പറമ്പില്, അഡ്വ. കെ ശാന്തകുമാരി, അഡ്വ. എന് ഷംസുദ്ദീന്, മുഹമ്മദ് മുഹ്സിന്, പി മമ്മിക്കുട്ടി, അഡ്വ. കെ പ്രേംകുമാര്, എ പ്രഭാകരന്, എക്സിക്യൂട്ടീവ് എഞ്ചിനീയര് കെ.സി സുബ്രമഹ്ണ്യന് എന്നിവര് പങ്കെടുക്കും.
ആഗസ്റ്റ് 18 ന് രാവിലെ 11 ന് നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ.കൃണ്ഷന്കുട്ടി നിര്വഹിക്കും. രമ്യാ ഹരിദാസ് എം.പി പരിപാടിയില് അധ്യക്ഷയാവും. ‘പാലക്കാട് ജില്ലയിലെ ഗ്രാമീണ വികസനത്തില് പി.എം.ജി.എസ്.വൈയുടെ പങ്ക്’, ‘പി.എം.ജി.എസ്.വൈ റോഡുകളുടെ നിര്മ്മാണവും ഗുണമേന്മ പരിശോധനയും’ എന്നീ വിഷയങ്ങളില് സെമിനാര് അവതരിപ്പിക്കും. എം.എല്.എ മാരായ കെ.ഡി പ്രസേനന്, കെ.ബാബു, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്, എക്സിക്യൂട്ടീവ് എഞ്ചിനീയര് കെ.സി സുബ്രമഹ്ണ്യന് എന്നിവര് പങ്കെടുക്കും.