ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ കരാറടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസ് കോ-ഓഡിനേറ്റർ ഒഴിവ്. സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്ക് ആയിരിക്കും നിയമനം. പ്രതിമാസ വേതനം 23000 രൂപ. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ദി ചെയർമാൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കോർട്ട് കോംപ്ലക്‌സ്, പാലക്കാട് വിലാസത്തിൽ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15, 16 തീയതികളിൽ ഉച്ചയ്ക്ക് മൂന്നിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.