കുഴൽമന്ദം ഗവ. ഐ.ടി.ഐയിൽ ഐ.എം.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കോഴ്‌സിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റർവ്യൂ പരിശീലനം, കരിയർ ഡെവലപ്‌മെന്റ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. റെഗുലർ ബാച്ചുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഞായറാഴ്ച ബാച്ചുകളും ഉണ്ടായിരിക്കും. ഫോൺ- 7510481819