കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2026-27 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.kma.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ ഇന്റർവ്യൂ ജൂൺ 10 രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.
