മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫുള്ളി ഓട്ടോ ബയോ കെമിക്കല്‍ അനലൈസറിന്‍റെയും നവീകരിച്ച ലബോറട്ടറി കെട്ടിടത്തിന്‍റെയും ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിന് 2017-18 സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 12.40 ലക്ഷം രൂപ ചിലവട്ടാണ് ആശുപത്രിയില്‍ സൗകര്യമൊരുക്കിയത്. ജില്ലയില്‍ ആദ്യമായാണ് ഒരു സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇത്തരം ഒരു ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജെന്നി ജോസഫ്, വി.കെ.രവീന്ദ്രന്‍, ഹസീന താജുദ്ദീന്‍, ബിജു കുരിയക്കോട്ട്, ബി.ആര്‍.സന്തോഷ്, കെ.ആര്‍. കൃഷ്ണകുമാര്‍, മേരി പ്രിന്‍സ്,മേരി ജോയ്, മുംതാസ് റസാക്ക്, മീന ഗിരീഷ്, അസ്മാബി നിസാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി.സുജ എന്നിവര്‍ പങ്കെടുത്തു.
