പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ നടുപ്പത്തി ഊരില്‍ കുടുംബശ്രീ യൂത്ത് ക്ലബ് ആരംഭിച്ചു. കുടുംബശ്രീ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ക്ലബിന് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അജീഷ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി സൈതലവി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്, കുടുംബശ്രീ യൂത്ത് ക്ലബ് പ്രസിഡന്റ് ശശി, ജില്ലാ പ്രോഗ്രാം മാനേജര്‍ ജി. ജിജിന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുശീല, അംരാവതി, അയ്യസ്വാമി, അരുണ്‍, രാജന്, രാഗി,ശാരദ, ഗീത, ശരണ്യ, ക്ലബ് സെക്രട്ടറി പ്രദീപ് എന്നിവര്‍ സംസാരിച്ചു.
