സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് (കോ-ഓപ്മാര്‍ട്ട്) തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ആരംഭിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന ആശയത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ ആദ്യമായി അനുവദിച്ച സൂപ്പര്‍മാര്‍ക്കറ്റാണ് തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ആരംഭിക്കുന്നത്. മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളിലേതുപോലെ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ എല്ലാ ഉല്‍പ്പന്നങ്ങളും യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന വിധത്തിലാണിവിടെ ക്രമീകരിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബാങ്ക് അങ്കണത്തില്‍ എം.എം മണി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ സഹകരണ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് ആദ്യവില്പന നിര്‍വഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്റ്റ്ട്രാര്‍ വി.ജി ദിനേശ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ സെക്രട്ടറി സുനീഷ് കെ സോമന്‍ എന്നിവര്‍ അറിയിച്ചു.
