ജില്ലയില്‍ ഇന്ന് 743 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 362 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും സമ്പര്‍ക്കം വഴി 738 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 98 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-16, കരുനാഗപ്പള്ളി-11, പുനലൂര്‍-ഒന്‍പത് കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ചിറക്കര-27, ഓച്ചിറ-25, അഞ്ചല്‍, കടയ്ക്കല്‍, തഴവ എന്നിവിടങ്ങളില്‍ 24 വീതവും പന്മന-23, തൊടിയൂര്‍-21, തൃക്കോവില്‍വട്ടം-20, മൈനാഗപ്പള്ളി-19, കൊറ്റങ്കര-17, ഇട്ടിവ- 16, തേവലക്കര, പെരിനാട് പ്രദേശങ്ങളില്‍ 15 വീതവും ചിതറ, മൈലം ഭാഗങ്ങളില്‍ 14 വീതവും കല്ലുവാതുക്കല്‍-13, ഇടമുളയ്ക്കല്‍, ചടയമംഗലം, നെടുമ്പന, പൂതക്കുളം എന്നിവിടങ്ങളില്‍ 12 വീതവും ഇളമ്പള്ളൂര്‍-11, ക്ലാപ്പന, പത്തനാപുരം, പവിത്രേശ്വരം പ്രദേശങ്ങളില്‍ 10 വീതവും വെട്ടിക്കവല, വെളിയം പ്രദേശങ്ങളില്‍ ഒന്‍പതു വീതവും എരൂര്‍, നീണ്ടകര, മേലില, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ എട്ടു വീതവും ഉമ്മന്നൂര്‍, കുലശേഖരപുരം, കുളക്കട, പനയം, മയ്യനാട് എന്നിവിടങ്ങളില്‍ ഏഴു വീതവും കുന്നത്തൂര്‍, ചാത്തന്നൂര്‍, വിളക്കുടി, പോരുവഴി നെടുവത്തൂര്‍, പിറവന്തൂര്‍ പ്രദേശങ്ങളില്‍ ആറു വീതവും ആദിച്ചനല്ലൂര്‍, പൂയപ്പള്ളി, കിഴക്കേ കല്ലട, കരീപ്ര, ചവറ, തലവൂര്‍, നിലമേല്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും ഇളമാട്, തെക്കുംഭാഗം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നാലു വീതവും അലയമണ്‍, പേരയം, ശൂരനാട് തെക്ക്, ആലപ്പാട്, എഴുകോണ്‍, കുളത്തൂപ്പുഴ, കുണ്ടറ, തൃക്കരുവ, തെന്മല ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍ ഉള്ളത്.