ഇടുക്കി: തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ തൊടുപുഴ നഗര സഭയിലെ എല്ലാ മുന്‍അദ്ധ്യക്ഷന്‍മാരെയും ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍കാല ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളാണ് തൊടുപുഴ നഗരസഭയുടെ ഇന്ന് കാണുന്ന വികസനത്തിന് ആധാരമെന്നും മുന്‍കാല അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തുടര്‍ന്നും ഉണ്ടാകണമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ തൊടുപുഴ നഗരം വളരെയേറെ മുന്നിലാണെന്നും അതിനനുസരിച്ച് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനം, പൊതുജനാരോഗ്യം, ഗതാഗത സൗകര്യങ്ങള്‍, കൃഷി, കുടിവെള്ളം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ നഗരസഭ ഭരണാധികാരികളായ അഡ്വ. എന്‍.ചന്ദ്രന്‍, എം.പി.ഷൗക്കത്തലി, രാജീവ് പുഷ്പാംഗദന്‍, മനോഹര്‍ നടുവിലേടത്ത്, ബാബു പരമേശ്വരന്‍, ഷീജ ജയന്‍, പ്രൊഫ. ജെസി ആന്റണി, എ.എം. ഹാരിദ്, സഫിയ ജബ്ബാര്‍, മിനി മധു, സിസിലി ജോസ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. മുന്‍ ചെയര്‍മാന്‍മാര്‍ക്ക് നഗരസഭ ചെയര്‍മാന്‍ ഉപഹാരം കൈമാറി. അന്തരിച്ച മുന്‍ ചെയര്‍മാന്‍ റ്റി.ജെ. ജോസഫിനെ അനുസ്മരിച്ചു. കോവിഡ് സാഹചര്യമായതിനാല്‍ 96 കാലഘട്ടം മുതലുള്ള കൗണ്‍സിലര്‍മാര്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.
മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി ചടങ്ങില്‍ അദ്ധ്യക്ഷയായി. ജനകീയാസൂത്രണം ആരംഭിച്ച 1996 കാലഘട്ടം മുതലുള്ള തൊടുപുഴ നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ ഷീജ ഷാഹുല്‍ ഹമീദ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. കരീം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പത്മകുമാര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ദീപക് സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. രാജന്‍ നന്ദിയും പറഞ്ഞു.