ജില്ലയിൽ പത്താം തരം പരീക്ഷ നടക്കുമ്പോൾ ഏറ്റവും പ്രായം കൂടിയ പഠിതാവായ 68 വയസ്സുകാരി പങ്കജവല്ലിയമ്മയും, പ്രായം കുറഞ്ഞ പഠിതാവായ 19 വയസ്സുകാരൻ വിജയിയും ഒരേ സ്കൂളിൽ പരീക്ഷ എഴുതി. പനമരം ഹയർ സെക്കണ്ടറി സ്കൂളിലാണ് ഇരുവരും പരീക്ഷ എഴുതിയത്. പുൽപ്പള്ളി സ്വദേശിയാണ് പങ്കജവല്ലിയമ്മ. വിജയ് പനമരം സ്വദേശിയും. പനമരം ഗ്രാമ പ്രസിഡന്റ് പി.എം. ആസ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സ്വയ നാസർ, സ്കൂൾ ഹെഡ്മാസ്റ്റർ മോഹനൻ എന്നിവരും ഇവർക്ക് ആത്മവിശ്വാസവുമായി സ്കൂളിൽ എത്തിയിരുന്നു.