കോവിഡ് പശ്ചാത്തലത്തിൽ നിർജീവമായ കുടുംബശ്രീ തയ്യൽ യൂണിറ്റുകൾക്ക് ആശ്വാസമാവുകയാണ് സപ്ലൈകോയുടെ വിവിധ ഡിപ്പോകളിൽ നിന്നായി ലഭിച്ച തുണി സഞ്ചിയുടെ ഓർഡറുകൾ. സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റ്‌ നൽകുന്നതിനാണ് തുണിസഞ്ചിയുടെ ഓർഡർ. കുടുംബശ്രീ പരിശീലനം ലഭിച്ചതും, സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നതുമായ തയ്യൽ യൂണിറ്റുകൾക്കാണ് ജില്ലാ മിഷൻ മുഖേന ഓർഡർ നൽകിയത്. ഒരു സഞ്ചിയ്ക്ക് 13 രൂപ നിരക്കിൽ 1,05,000 എണ്ണം തുണി സഞ്ചിയുടെ ഓർഡറാണ് ലഭിച്ചത്.