സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ നടത്തുന്ന 2021-2023 വര്‍ഷത്തെ എ.എന്‍.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആലപ്പഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പ്രായപരിധി: 2021 ഡിസംബര്‍ 31 ന് 17നും 30 വയസിനുമിടയില്‍. ഉയര്‍ന്ന പ്രായ പരിധിയില്‍ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വയസും എസ്.സി / എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് അഞ്ച് വയസും ഇളവുണ്ട്. അപേക്ഷ ഫോറവും , പ്രോസ്‌പെക്ടസും www.dhs.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
എസ്.സി / എസ്.ടി വിഭാഗത്തിലുള്ളവര്‍ 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 – എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 14 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓഫീസില്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിലാസം: പ്രിന്‍സിപ്പല്‍, ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി (പോസ്റ്റ്), പാലക്കാട് – 678573. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04922 217241.