തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഓഗസ്റ്റ് 26 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഒരുമണി വരെ തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാത്തവര്‍ക്ക് അതിനുള്ള അവസരവും ഓഗസ്റ്റ് 26 ന് വിതരണ കേന്ദ്രത്തിലുണ്ടാകും.