പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്ിന് കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിലേക്ക് പ്രിന്‍സിപ്പാളിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബന്ധപ്പെട്ട വിജ്ഞാനശാഖയില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി 10 മുതല്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസ വേതനം 60,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സപ്ലൈ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കണം. ഫോണ്‍ 04682241144, 9447975060.